മേരി ഹോവെ Marie Howe in Malayalam.

മേരി ഹോവെ

Marie Howe. Nació en Nueva York,  asistió a la Escuela del Convento del Sagrado Corazón y a la Universidad de Windsor. Trabajó como maestra y periodista, antes de recibir su maestría en la Universidad de Columbia, donde por cierto estudió con Stanley Kunitz, a quien reconoce como su «verdadero maestro». En 1988 publica su primer poemario: El buen Ladrón, que fue elegido para la Serie de Poesía Nacional por la poeta canadiense: Margaret Atwood. También publica: El reino del tiempo ordinario en 2008.  Que fue finalista del  Premio del Libro de Los Angeles Times). Lo que hacen los vivos en  1997 y Magdalena en 2018. Marie Howe Fue becaria de la Fundación Guggenheim, de La Fundación Nacional para las Artes en Massachusetts y de la Academia de poetas americanos. Fue seleccionada por el poeta Stanley Kunitz para el Premio Lavan, de jóvenes Poetas, también de la Academia de poetas Americanos. Del 2012 al 2014 Marie Howe fue  Poeta Laureada del Estado de Nueva York. En 2018, fue elegida Canciller de la Academia de Poetas Americanos. Actualmente da clases en la Universidad de Nueva York y en Sarah Lawrence College. Vive Nueva York con su hija.

Ofrecemos la traduccion de su poema: Magdalene Afterwards al Malayalam. Visualmente es una belleza. 

മേരി ഹോവെ

അത് കഴിഞ്ഞ് മഗ്ദലേന


സ്റ്റേഡിയത്തിൽ ബലമായി മുട്ടുകുത്തിച്ച നീലബുർഖയിട്ട ഒരുവളെ ഓർക്കുന്നോ?

പിന്നെ തലയ്ക്ക് വെടിയേറ്റവൾ ? അത് ഞാനായിരുന്നു.

അത് ആരുമറിയാതെ ക്യാമറയിൽ ഒപ്പിയതും ഞാനായിരുന്നു.


എന്റെ പട്ടണത്തിൽത്തന്നെ ഒരു മായാജാലക്കാരിയെന്ന് ജനമെന്നെ തൂക്കിലേറ്റി

പതിനാറ് വയസിൽ ചിത്തരോഗാശുപത്രിയിലേക്ക് ഞാൻ പറഞ്ഞയയ്ക്കപ്പെട്ടു.

ആണുങ്ങൾ കുറച്ചുപേർ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ

ഞാനുമെന്റെ കുഞ്ഞനിയത്തിയും വിറക് തേടിനടക്കുകയായിരുന്നു.


എന്റെ ഭർത്താവിനെ ആഴത്തിൽ പ്രണയിച്ചവളും ഞാൻതന്നെ

ചിലനേരങ്ങളിൽ അടുക്കളയിലെ കസേരയിലിരുന്ന് വാതിലിലേക്ക് ഉറ്റുനോക്കി ഞാൻ കാത്തു.

വ്യാപാരച്ചർച്ചകൾ എനിക്കെത്ര വിരസമായിരുന്നു.

നടക്കരുത് എന്നചൂണ്ടുപലകയോട് ഉള്ള് കലഹിച്ചു.



നടുത്തളത്തിൽ മറ്റുള്ളവരുമൊത്ത് വീൽചെയറിൽ ഞാൻ ഊഴംകാത്തു

വീട്ടിൽ- ഉച്ചയൂണിന് മുൻപ് മൂന്ന് മണിക്കൂറും, എന്നിലേക്ക് തലചായ്ച്ച്

എന്നെ ചുംബിച്ചതാരെന്ന് ഞാൻ ഓർക്കുന്നില്ല.



എന്റെ താക്കോലുകൾ ഞാൻ മറന്നു, കറിപ്പാത്രം കൈവഴുതി,

മഞ്ഞിൻചരിവിലൂടെ താഴേക്ക് തെന്നിമറിഞ്ഞു.



എന്റെ ബാഗുകളുമായി ഞാനൊരു ബഞ്ചിലിരിക്കുന്നു, ബസ് കാത്ത്.

കറുത്തവസ്ത്രവും ഹീലുകളുമണിഞ്ഞ് ടാക്സിക്കായി തിരയുന്നവളും ഞാനാണ്.

പ്രാർഥനയിലും ധ്യാനത്തിലുമാണ് ഞാൻ, തലമുടി പറ്റെനീക്കി, ഞാനിപ്പോൾ നീണ്ട മേലങ്കിയണിയുന്നു

സാധാരണ വസ്ത്രങ്ങൾക്കുപകരം.



ക്ലാസ് മുറിയിലേക്ക് ചെന്നെത്തുമ്പോൾ, കുട്ടികളെല്ലാം പെട്ടെന്ന് എന്റെ പേര് വിളിച്ചുപറയുന്നു.

കാറോടിക്കവേ ഞാനെന്റെ സെൽഫോണിൽ സംസാരിക്കുന്നു.

അകലെ പുൽപ്പരപ്പിലേക്ക് ഞാൻ ആടുകളെതെളിക്കുന്നു, പർവതമുകളിലേക്ക് കണ്ണയയ്ക്കുന്നു

എന്റെ വാഴ് വിലെ ഓരോ നാളും ഞാൻ നോക്കിക്കണ്ടു.



എനിക്ക് കുട്ടികളില്ലായിരുന്നു ഒരിക്കലും,

ഉയിരുള്ള ഒമ്പത് കുട്ടികളെയും ഉയിരറ്റ രണ്ടുപേരെയും
ഞാനെന്റെ ഗർഭത്തിൽ ചുമന്നു.

പ്രായം പാതിയിലേറെ കടന്നശേഷം ഒരു പെൺകുട്ടിയെ ഞാൻ ദത്തെടുത്തു

ഞാൻ ചോറും പയറും വേവിക്കുന്നു

പരിപ്പ് വേവിക്കുന്നു

ആട്ടിറച്ചി വേവിക്കുന്നു

പിസ വീണ്ടുമെടുത്ത് ചൂടാക്കുന്നു

പിറന്നാൾകേക്കിനുമുകളിൽ മെഴുകുതിരികൾ കത്തിക്കുന്നു

ജനാലയ്ക്കരികിൽ ഒന്നുമുരിയാടാതെ നില്ക്കുന്നു

എന്തിനോവേണ്ടി ഇപ്പോഴുമെനിക്ക് വിശക്കുന്നു.

പലപ്പോഴും ഞാൻ തനിച്ചാണ്.

ചിലനേരങ്ങളിൽ തടുക്കാനാവാത്ത സന്തോഷം എന്നിലൂടെ നിറഞ്ഞൊഴുകുന്നു.



തെരുവിനപ്പുറത്ത് ചുവന്ന ഇഷ്ടികയിൽതീർത്ത കെട്ടിടത്തിലൂടെ എനിക്ക് നോക്കണം,

പകൽനേരമെല്ലാം തെളിഞ്ഞവെളിച്ചം പകരുന്ന മറ്റെന്തോ അവിടെയുണ്ട്.


മൊഴിമാറ്റം

#ഐറിസ് Iris Koileo

 

******

 

Magdalene Afterwards



Remember the woman in the blue burka forced to kneel In the stadium

then shot in the head? That was me.

And I was the woman who secretly filmed it.


I was burned as a witch by the people in my own town

I was sent to the asylum at sixteen.

I was walking with my younger sister looking for firewood
when we saw the group of men approaching.


I'm the woman so in love with my husband

sometimes I wait in the kitchen chair and stare at the door,

I'm bored at the business meeting,

Impatient with the Do Not Walk sign.


I'm parked in my wheelchair with the others in the hallway

In the home— three hours till lunch, I don't remember who it is

who leans down to kiss me.

I've forgotten my keys, dropped the dish, fallen down

the icy stoop.


I'm sitting on the bench with my bags, waiting for the bus.

I'm the woman in the black suit and heels hailing a taxi,

I’m in prayer, in meditation, I've shaved my head, I wear robes

now instead of dresses.

When I enter the classroom, all the children call out my name at once.

I'm talking on my cell phone while driving.

I'm walking the goats out to the far field, gazing at the mountain

I've looked at every day of my life.


I never had children,

I bore nine living children and two dead ones

I adopted a girl in my late middle age

I'm cooking rice and beans

cooking dal

cooking lamb

heating up pizza

lighting the candles on the birthday cake

standing quietly by the window

still hungry for I don't know what.


Often I'm lonely.

Sometimes a joy pours through me so immense.



I want to see through the red bricks of the building across the street,

Into the something else that almost gleams through the day.


Marie Howe.